അടിസ്ഥാന ശമ്പളം 40,000 ആക്കണം; സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാര്‍ പണിമുടക്കും

അടിസ്ഥാന ശമ്പളം 40,000 ആക്കണം; സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാര്‍ പണിമുടക്കും

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍  അറിയിച്ചു.സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നേഴ്സുമാർ പണിമുടക്കുന്നത്. അടിസ്ഥാന ശമ്പളം നാല്‍പതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നേഴ്സുമാർ സമരത്തിലേക്ക് കടക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടില്ലെന്നും എല്‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. യുഎൻഎ ഭാരവാഹികളെ എല്‍ഡിഎഫ് സർക്കാർ കള്ളക്കേസില്‍ കുടുക്കുകയാണെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ പറയുന്നു.

Spread the love
See also  PUDUKADNEWS.com കൊടകരയിൽ കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി വീട്ടുമതിൽ ഇടിച്ചുതകർത്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top