
തിരുവനന്തപുരം: എം.പി. ശശി തരൂരിന് പാർലമെന്റിൽ വെച്ച് തെന്നിവീണ് പരിക്കേറ്റു. പരിശോധനയിൽ കാലെല്ലിന് പൊട്ടലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. പാർലമെന്റ് നടപടികളിലും മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങളിലും പരമാവധി പങ്കുചേരുമെന്നും വീൽചെയറിലായാലും തന്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും തരൂർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പാർലമെന്റിലെത്തിയ തരൂർ, ഇന്നലെ ഉച്ചയോടെ പടിക്കെട്ടിലൂടെ ഫോണിൽ സംസാരിച്ചു നടക്കുമ്പോഴാണ് അപകടമുണ്ടായത്. തെന്നിവീണ തരൂരിനെ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു. തന്റെ ആരോഗ്യത്തിന് വേണ്ടി ആശംസകൾ നേർന്ന എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
The post ശശി തരൂർ എം.പിക്ക് പരിക്കേറ്റു; കാലെല്ലിന് പൊട്ടൽ, വീൽചെയറിലായാലും പാർലമെന്റിലെത്തുമെന്ന് തരൂർ appeared first on Express Kerala.




