ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം. ചാലക്കുടിയിൽ നിന്നും പാലുമായി കാഞ്ഞാണിയിലേക്ക് പോയിരുന്ന വാഹനമാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം.
വാഹനത്തിൻ്റെ ടയർ പൊട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. സമീപത്തെ കടയുടെ മുന്നിലേക്കാണ് വാഹനം മറിഞ്ഞത്. രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്.
ഇയാളെ ആശുപ ത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന പാൽ ടാങ്കറുകൾ പൂർണ്ണമായും തകർന്ന് പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.


