തിരുവനന്തപുരം : വാഹനം കൊണ്ട് യുവാക്കളെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ പോലീസ് കേസെടുത്തു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടകരമായി വാഹനം ഓടിച്ചതിനും അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തിൽ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. എഫ്ഐആറും രജിസ്റ്റർ ചെയ്‌തു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയിരുന്നു.


