PUDUKAD-NEWS-PUTHUKAD-NEWS

‘ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്; ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു; ടെന്‍ഷനായിപ്പോയി’; മണിയന്‍പിള്ള രാജു

തിരുവനന്തപുരം: വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി കാര്‍ ഓടിച്ച നടന്‍ മണിയന്‍ പിള്ള രാജു.ബൈക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്.

ഞാന്‍ ആണ് വണ്ടി ഓടിച്ചിരുന്നത്. ട്രിവാന്‍ട്രം ക്ലബ്ബില്‍ ഇറങ്ങുകയായിരുന്നു. വഴുതക്കാട് ഭാഗത്ത് നിന്ന വണ്ടി വന്ന് ഇടിക്കുകയായിരുന്നു. സൈഡ് ബമ്പറിലാണ് ഇടിച്ചത്. സുഖമില്ലാതിരിക്കുകയായിരുന്നു. വല്ലാത്ത ടെന്‍ഷനായിപ്പോയി – മണിയന്‍പിള്ള രാജു പറഞ്ഞു.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീകണ്ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റത്. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. ഒരു യുവാവിന് നട്ടെല്ലിനും കൂടെയുണ്ടായിരുന്നയാള്‍ക്ക് കാലിനുമാണ് പരുക്കേറ്റിരിക്കുന്നത്. സൂരജിന് കാലിന് പൊട്ടലുണ്ട്. നിവേദിന്റെ രണ്ട് കാലിന്റേയും അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്.

കാറിന്റെ ആര്‍സി ഓണറുടെ പേര് സുധീര്‍ കുമാര്‍ രാജു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയത്. കാര്‍ ക്ലബ്ബില്‍ നിന്ന് അമിത വേഗതയിലാണ് ഇറങ്ങിയതെന്നാണ് ഉയരുന്ന ആരോപണം. ക്ലബ്ബില്‍ നിന്ന് ജവഹര്‍ നഗറിലെ വീട്ടിലേക്ക് പോകുകയായിരുന്നു താരം. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് മണിയന്‍പിള്ള രാജു സ്ഥിരീകരിച്ചെന്നാണ് വിവരം.

Spread the love
See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top