സ്വര്‍ണ വില ഇന്ന് മൂക്കുംകുത്തി താഴേക്ക്;പവന് 1520 രൂപ കുറഞ്ഞു

സ്വര്‍ണ വില ഇന്ന് മൂക്കുംകുത്തി താഴേക്ക്;പവന് 1520 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ജനുവരി 29 നാണ് സ്വർണ വില 1.31 ലക്ഷമെന്ന റെക്കോഡ് ഉയരം തൊട്ടത്. പിന്നീടിങ്ങോട്ട് വില കുത്തനെ ഇടിയുന്നതായിരുന്നു കാഴ്ച.30,31 തീയതികളിലായി ഏകദേശം 12000 രൂപയോളം വില പവന് ഇടിഞ്ഞു. ഫെബ്രു 1 മുതല്‍ കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില ഏറിയും കുറഞ്ഞുമാണ് തുടരുന്നത്. സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പവൻ വില 1,520 രൂപയിടിഞ്ഞ് 1,11,720 രൂപയായി. ഗ്രാം വില 13965 രൂപയും. ഇന്നലെ പവൻ വില 1,13, 240 രൂപയും ഗ്രാം വില 14,155 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 11545 രൂപയാണ് വില

Spread the love
See also  സംയുക്ത ട്രേഡ് യൂണിയൻ ചേർപ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും, പൊതുയോഗവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top