സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പോട്ട പനമ്പിള്ളി കോളേജിന് സമീപം പാറക്കുളം സ്വദേശി തട്ടിൽ വീട്ടിൽ ജോയൽ (23)നെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. 

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘ലൈനിംഗ് ടാറ്റു’ എന്ന രഹസ്യ കോഡിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്താണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജോയൽ ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് രണ്ട് കേസുകളിലെ പ്രതിയാണ്.

Spread the love
See also  തൃശൂർ മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top