PUDUKAD-NEWS-PUTHUKAD-NEWS

യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

കയ്പമംഗലം : 06.02.2026 തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 03.00 മണിയോടെ, കയ്പമംഗലം ചൂലൂർ സ്വദേശി മൊഡേനിപറമ്പിൽ വീട്ടിൽ സൗഫിർ 27 വയസ് എന്നയാൾ സുഹൃത്തായ നിഷാദിന്റെ പേരിൽ ലോൺ എടുത്ത് പ്രതിക്ക് വാങ്ങി നൽകിയ മഹീന്ദ്ര പിക്കപ്പ് വാഹനത്തിന്റെ ലോൺ അടയ്ക്കാത്തത് സൗഫിർ ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്താൽ ചൂലുർ ചെറുമുളങ്ങാട്ട് തയ്യിൽ അമ്പലത്തിന് മുൻവശം വെച്ച് സൗഫിറിനെ വടിവാൾ കെണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് മുരിയാംതോട് സ്വദേശി കണ്ണാംകിലത്ത് വീട്ടിൽ റഷീദ് 47 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.റഷീദ് മതിലകം വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രക്കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ്, ജി എ എസ് ഐ ജോബി പോൾ, ജി എസ് സി പി ഒ മാരായ ജ്യോതിഷ്, ദിനേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ബാംഗ്ലൂരിൽ വിദ്യാഭ്യാസ ഏജൻ്റ് എന്ന വ്യാജേന ലഹരി ഇടപാട് നടത്തുന്ന പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top