PUDUKAD-NEWS-PUTHUKAD-NEWS

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നു ; നാമനിർദ്ദേശപത്രിക സമർപ്പിച്ച് എൽഡിഎഫ്.

ഇരിങ്ങാലക്കുട : 5 വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 22ന് നടക്കാനിരിക്കുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു. 13 സീറ്റുകളിലേക്കാണ് മത്സരം. എൽഡി.എഫിലെ 13 പേരും എൻ.ഡി.എ.യിലെ 11 പേരും നാമനിർദേശപത്രിക സമർപ്പിച്ചു.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയാണ്. ഏഴ് ജനറൽ, രണ്ട് വനിതാസംവരണം, ഒരു പട്ടികജാതി സംവരണം, 40 വയസ്സിന് താഴെയുള്ള ഒരു വനിത, 40 വയസ്സിന് താഴെയുള്ള ജനറൽ, ഒരു നിക്ഷേപകൻ എന്നിങ്ങനെയാണ് 13 അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്.
തങ്ങൾക്ക് സ്വാധീനമില്ലാത്തതിനാൽ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. പാർട്ടിതീരുമാനപ്രകാരമാണ് മത്സരിക്കാത്തതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വെള്ളിയാഴ്ചയായിരുന്നു. എൽ.ഡി.എഫിന്റെ രണ്ടുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിതിയാണ് നിലവിൽ.

Spread the love
See also  വിവിധ കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top