PUDUKAD-NEWS-PUTHUKAD-NEWS

ജില്ല കേരളോത്സവം സമാപിച്ചു; 309 പോയിന്റോടെ തൃശ്ശൂർ കോർപ്പറേഷൻ ഓവറോൾ ചാമ്പ്യന്മാരായി.

തൃശ്ശൂർ : നാല് ദിവസത്തെ ആഘോഷ ആരവങ്ങളോട ജില്ല കേരളോത്സവം സമാപിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിൽ ദീർഘകാലം പ്രവർത്തിക്കാൻ കഴിയാതെ പോകുന്ന ഒരു വിഭാഗത്തിന് കൂടി അവരുടെ കലാ, സാഹിത്യ, കായിക അഭിരുചികൾ ശക്തിപ്പെടുത്താനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
വിജയക്കൊടി പാറിച്ചും പോയിന്റ് നിലയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയും 309 പോയിന്റ് നേടി തൃശ്ശൂർ കോർപ്പറേഷൻ ഓവറോൾ കിരീടം നേടി. 243 പോയിൻ്റ് നേടി പുഴയ്ക്കൽ ബ്ലോക്ക് രണ്ടാം സ്ഥാനവും 202 പോയിൻറ് നേടി തളിക്കുളം ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.
ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്, മോഹിനിയാട്ടം സെക്കൻ്റ് എ ഗ്രേഡ്, നാടോടിനൃത്തം സെക്കൻ്റ് എ ഗ്രേഡ്, മോണോആക്ട‌് തേർഡ് എ ഗ്രേഡ് നേടി ഒല്ലൂക്കര ബ്ലോക്കിൽ നിന്ന് വൈഷ്‌ണവി കെ. നായർ കലാതിലക പട്ടവും, കവിതാരചന ഇംഗ്ലീഷ് ഫസ്റ്റ് എ ഗ്രേഡ്, കഥാരചന മലയാളം ഫസ്റ്റ് എ ഗ്രേഡ്, പ്രസംഗം ഇംഗ്ലീഷ് തേർഡ് എ ഗ്രേഡ് നേടി തൃശ്ശൂർ കോർപ്പറേഷനിലെ അലൻ പോൾ വർഗ്ഗീസ് കലാപ്രതിഭ പട്ടവും നേടി.
തൃശ്ശൂർ കോപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ്, ചെയർപേഴ്സൺമാരായ പി.ഐ സജിത, പി.എസ് വിനയൻ, ഷീല ജോർജ്, കെയർ മായ ടീച്ചർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, ജില്ല യൂത്ത് കോഡിനേറ്റർ വി.പി ശരത്ത് പ്രസാദ്, മറ്റേ ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി;മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ ഹരിക്ക് സ്കൂട്ടർ നൽകി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top