
മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ റീട്ടെയിൽ ശൃംഖല വിപുലീകരിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന്റെ 33-ാമത്തെ ഹൈപ്പർമാർക്കറ്റ് മസ്‌കത്തിലെ അൽ ഖുറം കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറി ഖാലിബ് ബിൻ സെയ്ദ് മാമാരിയാണ് പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
33,000 ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവ ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുന്നു. ഒമാനിൽ ആറ് പുതിയ പദ്ധതികൾ കൂടി ഉടൻ ആരംഭിക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചു. ഇതിൽ പ്രധാനപ്പെട്ട ഒരു ഭക്ഷ്യസംസ്കരണ കേന്ദ്രവും ഉൾപ്പെടുന്നു.
Also Read: റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല! കർശന നിരീക്ഷണവുമായി യുഎഇ
റമദാൻ ഷോപ്പിംഗിന് 65% വരെ ഇളവ്!
നോമ്പുകാലത്തെ വരവേൽക്കാൻ വമ്പൻ ഓഫറുകളാണ് ലുലു ഇത്തവണ ഒരുക്കിയിരിക്കുന്നത്. റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് വലിയ ലാഭത്തിൽ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന ‘റമദാൻ സേവേഴ്സ്’ ഓഫറുകൾ ഫെബ്രുവരി 5 മുതൽ ആരംഭിച്ചു കഴിഞ്ഞു. ആറായിരത്തിലധികം ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. കുടുംബങ്ങൾക്കും ദാനധർമ്മങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രത്യേക ഗ്രോസറി കിറ്റുകളും സുഹൂർ ബോക്സുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് അധിക ബാധ്യത വരാതിരിക്കാൻ വിലസ്ഥിരത ഉറപ്പാക്കുമെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.
The post ഒമാനിൽ ലുലുവിന്റെ ജൈത്രയാത്ര തുടരുന്നു; 33-ാമത്തെ ഹൈപ്പർമാർക്കറ്റ് അൽ ഖുറമിൽ തുറന്നു appeared first on Express Kerala.


