loader image

ദേശീയ പണിമുടക്ക്: സ്തംഭിച്ച് തീരദേശ മേഖല.

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ തീരദേശം സ്‌തംഭിച്ചു. തീരദേശ മേഖലയിൽ എവിടെയും വ്യാപാരസ്ഥാപ നങ്ങൾ പോലും തുറന്നിട്ടില്ല. പ്രധാന വാണിജ്യകേന്ദ്രമായ തൃപ്രയാർ, നാട്ടിക, വാടാനപ്പള്ളി, മൂന്നുപീടിക, പെരിഞ്ഞനം എന്നിവിടങ്ങളിലെല്ലാം വ്യാപാരസ്ഥാപ നങ്ങൾ അടഞ്ഞുകിടക്കുകയാണ്.
ദേശീയപാതയിലൂടെ ഇരു ചക്ര വാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റൊരു വാഹനങ്ങളും ഓടുന്നില്ല. കെഎസ്ആർടിസി – സ്വകാര്യ ബസ് സർവീസുകളും നിലച്ചു. തീരദേശത്തെ പലയിടത്തും വിവിധ യൂണിയനുകൾ ചേർന്ന് പ്രകടനം നടത്തി.

Spread the love
See also  ആളൂർ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം; നിർമ്മാണം പൂർത്തീകരിച്ചത് 46 ലക്ഷം രൂപ ചിലവഴിച്ച്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close