വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം എസ്.എൻ. സ്മാരകം സ്കൂളിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബൈക്ക് കാൽനട യാത്രക്കാരിയുടെ ദേഹത്ത് ഇടിച്ചായിരുന്നു അപകടം, വഴിയാത്രക്കാരി പെരിഞ്ഞനം വെസ്റ്റ് സ്വദേശി മണി (77), ബൈക്ക് യാത്രികൻ പെരിഞ്ഞനം സ്വദേശി രാജൻ (67) എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം

