
ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്നു. 2025-ൽ മാത്രം 95.2 ദശലക്ഷം (9.5 കോടി) യാത്രികരെ സ്വീകരിച്ചുകൊണ്ട് വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തി. 2024-നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 3.1 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Also Read: ലോകത്തെ കരുത്തൻ പാസ്‌പോർട്ടുകൾ; ഹെൻലി സൂചികയിൽ 75-ാം റാങ്കുമായി ഇന്ത്യൻ പാസ്‌പോർട്ടിന് തിളക്കം
ഏറ്റവും തിരക്കേറിയ ദിവസം, മാസം, പാദം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും 2025-ൽ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു. 8.7 ദശലക്ഷം യാത്രികർ എത്തിയ 2025 ഡിസംബർ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായി മാറി. വിനോദസഞ്ചാര മേഖലയിലെ ദുബായുടെ കുതിപ്പും ആഗോള കണക്റ്റിവിറ്റിയുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ.
The post ദുബായ് വിമാനത്താവളത്തിൽ റെക്കോർഡ് കുതിപ്പ്! 2025-ൽ എത്തിയത് 9.5 കോടി യാത്രികർ appeared first on Express Kerala.


