ദേശിയ പൊതുപണിമുടക്കിന്റെ ഭാഗമായി നാട്ടിക ഏരിയ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വലപ്പാട് പ്രകടനം നടത്തി. കോതകുളം സെന്ററിൽ നിന്നും പ്രകടനം ആരംഭിക്കുകയും വലപ്പാട് ചന്തപ്പടിയിൽ അവസാനിച്ച് പൊതുയോഗം ചേർന്നു. CITU ഏരിയ സെക്രട്ടറി ടി എസ് മധുസുദനൻ ഉദ്ഘാടനം ചെയ്തു.
AITUC വലപ്പാട് ഏരിയ സെക്രട്ടറി ഹരിദാസ് പി എസ് അദ്ധ്യക്ഷത വഹിച്ചു. ശശികല ശ്രീവത്സൻ, രാജിഷ ശിവജി , കെ.കെ. കിഷോർ, അരുൺ ശിവജി, രാജൻ പട്ടാട്ട്, ബി.എൻ. ബാഹുലേയൻ എന്നിവർ സംസാരിച്ചു. കെ.കെ.രമേഷ് സ്വാഗതവും അമൽ ടി പ്രേമൻ നന്ദിയും പറഞ്ഞു.

