loader image
കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു! ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു! ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. ഇരവിപുരം സ്വദേശിയായ അനിൽ ആണ് അനുജൻ കെനിലിന്റെ മർദ്ദനമേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കെനിൽ മരത്തടി ഉപയോഗിച്ച് അനിലിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട അനിലും പ്രതിയായ കെനിലും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. സംഭവസമയത്ത് ഇവരുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിൽ പ്രതിയായ കെനിലിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

The post കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു! ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചു കൊന്നു appeared first on Express Kerala.

Spread the love
See also  ജെഇഇ മെയിൻ ഫലം നീട്ടി! പുതുക്കിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

New Report

Close