loader image
കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! മൂന്ന് യാത്രക്കാർ പിടിയിൽ

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! മൂന്ന് യാത്രക്കാർ പിടിയിൽ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ വിമാനത്തിലെ മൂന്ന് യാത്രക്കാരാണ് പിടിയിലായത്. വിമാനത്താവളത്തിലെ ടെർമിനൽ 1, ടെർമിനൽ 5 എന്നിവിടങ്ങളിൽ നടത്തിയ കർശന പരിശോധനയിലാണ് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തിയത്. ആദ്യ പരിശോധനയിൽ ഹാഷിഷ് കൈവശം വെച്ച ഒരാളെയും, തുടർന്ന് നടത്തിയ പരിശോധനകളിൽ മറ്റ് രണ്ട് യാത്രക്കാരെയുമാണ് ലഹരിമരുന്നുമായി കസ്റ്റംസ് സംഘം പിടികൂടിയത്.

പിടിക്കപ്പെട്ട മൂന്ന് പേരെയും കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രാജ്യത്തേക്ക് ലഹരിവസ്തുക്കൾ എത്തുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.

The post കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! മൂന്ന് യാത്രക്കാർ പിടിയിൽ appeared first on Express Kerala.

Spread the love
See also  ബോംബെയിലെ ‘വെളുത്ത സ്വർണ്ണവും’ ലിങ്കന്റെ മരണവും; ഇന്ത്യയിൽ ഒരിക്കലും വരാത്ത ലിങ്കൺ എങ്ങനെയാണ് ഇന്ത്യൻ ഓഹരി വിപണിയെ തകർത്തത്?

New Report

Close