loader image
തമിഴ്‌നാടിനെ തകർത്തു! ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ കേരളത്തിന് ഐതിഹാസിക വിജയം

തമിഴ്‌നാടിനെ തകർത്തു! ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ കേരളത്തിന് ഐതിഹാസിക വിജയം

ക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ തമിഴ്‌നാടിനെ അഞ്ച് വിക്കറ്റിന് തകർത്ത് കേരളം ഉജ്ജ്വല വിജയം നേടി. ആദ്യ ഇന്നിങ്‌സിൽ ക്യാപ്റ്റൻ അർജുൻ വി. നായരുടെ തകർപ്പൻ സെഞ്ച്വറി മികവിൽ (108 റൺസ്) 239 റൺസെടുത്ത കേരളം, മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്‌നാടിനെ വെറും 124 റൺസിന് എറിഞ്ഞൊതുക്കി. 115 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ തമിഴ്‌നാടിനെ കേരളം ഫോളോ ഓണിന് അയക്കുകയായിരുന്നു. .

രണ്ടാം ഇന്നിങ്‌സിൽ തമിഴ്‌നാട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തതോടെ കേരളത്തിന്റെ വിജയലക്ഷ്യം 63 റൺസായി മാറി. ചെറിയ ലക്ഷ്യമാണെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ആരാധകരെ ആശങ്കയിലാക്കി. എന്നാൽ, അശ്വിൻ രാജും ദക്ഷ് ശിവയും ചേർന്ന് നടത്തിയ പക്വതയാർന്ന പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളത്തെ വിജയതീരത്തെത്തിച്ചു. രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തി തമിഴ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച ധീരജ് കൃഷ്ണയാണ് മത്സരത്തിലെ താരം.

See also  പുതുയുഗയാത്രക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം; രമേശ് ചെന്നിത്തല

Also Read: ലോകകപ്പ് അരങ്ങേറ്റത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട്; എട്ട് പന്തിൽ 22 റൺസ്

കേരളത്തിന്റെ ബൗളിങ് നിരയിൽ തരുൺ എം.എസ്, നിർമ്മൽ എൽ. രാഹുൽ, വൈഷ്ണവ് എസ്. എന്നിവരും നിർണ്ണായക പ്രകടനം കാഴ്ചവെച്ചു. ആദ്യ ഇന്നിങ്‌സിൽ അർജുന് പിന്തുണ നൽകിയ സായന്ത് എസ്. നായരുടെ ബാറ്റിങ്ങും ശ്രദ്ധേയമായി. ശക്തരായ തമിഴ്‌നാടിനെതിരെ നേടിയ ഈ വിജയം കേരളത്തിന്റെ ജൂനിയർ ക്രിക്കറ്റ് ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വരും മത്സരങ്ങളിലും ഇതേ ഫോം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

The post തമിഴ്‌നാടിനെ തകർത്തു! ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റിൽ കേരളത്തിന് ഐതിഹാസിക വിജയം appeared first on Express Kerala.

Spread the love

New Report

Close