
തിരുവല്ല: നഗരത്തിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഏഴാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ ‘മരണ സുബിനെ’ ചോദ്യം ചെയ്തതിൽ നിന്നും, സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് ആക്രമണത്തിൽ ഏഴാമത് ഒരാൾ കൂടി ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ഗുണ്ടാ പിരിവ് നൽകാത്തതിലുള്ള വിരോധമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വെളിപ്പെടുത്തി. ഫെബ്രുവരി ഒന്നാം തീയതിയാണ് കാപ്പാ പ്രതിയായ മരണ സുബിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവല്ല നഗരത്തോടു ചേർന്നുള്ള സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. കേസിൽ സുബിനടക്കം ആറ് പേരെയാണ് ആദ്യം പ്രതിചേർത്തിരുന്നത്.
Also Read: കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട! മൂന്ന് യാത്രക്കാർ പിടിയിൽ
സംഭവത്തിൽ സ്പായിലെ സഹപ്രവർത്തക ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന അതിജീവതയുടെ വെളിപ്പെടുത്തലിലും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ഥാപനത്തിനുള്ളിൽ നടന്ന അതിക്രമത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനായി സിസിടിവി ദൃശ്യങ്ങളും മൊഴികളും പോലീസ് വീണ്ടും പരിശോധിച്ചു വരികയാണ്.
The post തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്! ഏഴാം പ്രതി പിടിയിൽ appeared first on Express Kerala.


