loader image

രക്തസാക്ഷി അനുസ്മരണവുമായി വേളൂക്കര യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്‌ വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സനൽ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശൻ അനുസ്മരണ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ യദുരാജ്, നീൽസ്, നിയോജക മണ്ഡലം ഭാരവാഹികളായ ആൽബർട്ട്, നിഖിൽ ജെയ്സൺ, മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ്‌ ഷിന്റോ വാതുക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ജോൺ കോക്കാട്ട് സ്വാഗതവും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്‌ നൂഹ് താഴെക്കാടൻ നന്ദിയും പറഞ്ഞു.

Spread the love
See also  തൃശൂരിൽ ഡിഐജി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ കവർച്ച : ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close