loader image
ചൂടിനെ തോൽപ്പിക്കാൻ ഇതാ ഒരു ‘നെല്ലിക്ക സംഭാരം’! വേനൽക്കാലത്തെ തണുപ്പിക്കാൻ ഈസി റെസിപ്പി!

ചൂടിനെ തോൽപ്പിക്കാൻ ഇതാ ഒരു ‘നെല്ലിക്ക സംഭാരം’! വേനൽക്കാലത്തെ തണുപ്പിക്കാൻ ഈസി റെസിപ്പി!

ഠിനമായ വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ വെള്ളത്തിന് പുറമെ ഫ്രഷ് ജ്യൂസുകളും സംഭാരവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഉന്മേഷം നൽകാൻ സഹായിക്കും. ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്ക ചേർത്തൊരു സംഭാരം തയ്യാറാക്കിയാൽ ചൂടിനെ പ്രതിരോധിക്കാനും ഒപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും. ഈ പാനീയം ദഹനത്തിന് ഉത്തമമാണെന്ന് മാത്രമല്ല, ഈ വേനൽക്കാലത്ത് നിങ്ങളെ എപ്പോഴും ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യും.

സാധനങ്ങൾ

പച്ചനെല്ലിക്ക: 10 എണ്ണം
ഇഞ്ചി: 1 കഷ്ണം
ചെറുനാരങ്ങ: രണ്ടെണ്ണം
കറിവേപ്പില: 1 ഞെട്ട്
വെള്ളം: 5 ഗ്ലാസ്
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യത്തെ തന്നെ എടുത്ത് വെച്ചിരിക്കുന്ന നെല്ലിക്ക കുരു കളയുക. ശേഷം ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെയ്ക്കുക. ഒരു ജാറിൽ ഇഞ്ചിയും, കറിവേപ്പിലയും, എടുത്ത് വെച്ചിരിക്കുന്ന നെല്ലിക്കയും, ഉപ്പും, തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഈ മിക്സ് അരിച്ചെടുത്ത് നാരങ്ങാ നീരും ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യാനുസരണം കുടിക്കാം. ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുകയാണെങ്കിൽ രുചി കൂടും.

See also  കുട്ടികളുടെ സർഗാത്മകത വളരട്ടെ! 13 വയസ്സിന് താഴെയുള്ളവർക്ക് സ്കൂളുകളിൽ എഐ ടൂളുകൾ വിലക്കി യുഎഇ

The post ചൂടിനെ തോൽപ്പിക്കാൻ ഇതാ ഒരു ‘നെല്ലിക്ക സംഭാരം’! വേനൽക്കാലത്തെ തണുപ്പിക്കാൻ ഈസി റെസിപ്പി! appeared first on Express Kerala.

Spread the love

New Report

Close