പൃഥ്വിയുടെ ‘കുംഭ’ പവർഫുൾ! രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരാണസി’യിലെ വില്ലൻ വേഷം ചർച്ചയാകുന്നു

പൃഥ്വിയുടെ ‘കുംഭ’ പവർഫുൾ! രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരാണസി’യിലെ വില്ലൻ വേഷം ചർച്ചയാകുന്നു

രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരാണസി’യെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിൽ പ്രതിനായകനായ ‘കുംഭ’യെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരനെക്കുറിച്ച് രാജമൗലി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാവിഷയം.

ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ കരുത്തുറ്റതാണെന്ന് രാജമൗലി വ്യക്തമാക്കി. മുഖഭാവങ്ങളിലൂടെയും സ്ക്രീൻ പ്രസൻസിലൂടെയും വികാരങ്ങൾ പ്രകടിപ്പിക്കേണ്ട അതീവ പ്രാധാന്യമുള്ള കഥാപാത്രമാണ് പൃഥ്വിരാജിന്റേത്. ആ വേഷത്തിന് സയൻസ് ഫിക്ഷനുമായി ബന്ധമില്ല. കഥാപാത്രം വീൽചെയറിൽ ഇരിക്കുന്നതിന് സിനിമയിൽ വലിയൊരു പ്രാധാന്യമുണ്ട്, എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു.

Also Read: അപ്ഡേറ്റുകളുടെ പെരുമഴയുമായി ‘കാട്ടാളൻ’; മ്യൂസിക്, ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റ്സ് വിവരങ്ങൾ പുറത്ത്!

‘വാരാണസി’ ഒരു സയൻസ് ഫിക്ഷൻ ചിത്രമല്ല, മറിച്ച് പുരാണവും ഫാന്റസി ഘടകങ്ങളും ചേർത്തൊരുക്കിയ വിസ്മയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ 50 ശതമാനം ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ജൂലൈ മാസത്തോടെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ബൃഹത്തായ ചടങ്ങിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

ബി.സി.ഇ 7200-ലെ ലങ്കാനഗരം മുതൽ എ.ഡി 2027 വരെയുള്ള കാലഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹവും, അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ്, ആഫ്രിക്കയിലെ അംബോസെലി വനം, വാരാണസിയിലെ മണികർണ്ണികാ ഘട്ട് എന്നിവ ടീസറിലെ വിസ്മയ കാഴ്ചകളാണ്. ‘രുദ്ര’ എന്ന കഥാപാത്രമായി കയ്യിൽ ത്രിശൂലവുമേന്തി കാളപ്പുറത്ത് വരുന്ന മഹേഷ് ബാബുവിന്റെ മാസ് എൻട്രി ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ശ്രീ ദുർഗ്ഗ ആർട്ട്സ്, ഷോവിംഗ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണയും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം നിർവ്വഹിക്കുന്ന ചിത്രം ഐമാക്സ് ഫോർമാറ്റിലാണ് ഒരുങ്ങുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തിലെത്തുന്നു. 2027 ഏപ്രിൽ 7-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി

The post പൃഥ്വിയുടെ ‘കുംഭ’ പവർഫുൾ! രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരാണസി’യിലെ വില്ലൻ വേഷം ചർച്ചയാകുന്നു appeared first on Express Kerala.

Spread the love
Scroll to Top