‘മോളിവുഡ് ടൈംസ്’ നേരത്തെയെത്തും! റിലീസ് തീയതി മാറ്റി; പ്രണയദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി നസ്‍ലെൻ

‘മോളിവുഡ് ടൈംസ്’ നേരത്തെയെത്തും! റിലീസ് തീയതി മാറ്റി; പ്രണയദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി നസ്‍ലെൻ

സ്‍ലെൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മോളിവുഡ് ടൈംസ്’ നിശ്ചയിച്ചതിലും നേരത്തെ തിയേറ്ററുകളിലെത്തും. നേരത്തെ മേയ് 15-നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോൾ ഒരു ദിവസം മുൻപേ, അതായത് മേയ് 14-ന് ചിത്രം പ്രദർശനത്തിനെത്തും. വാലന്റൈൻസ് ഡേ പ്രമാണിച്ച് നസ്‍ലെന്റെ കഥാപാത്രം അയക്കുന്ന ഒരു പ്രേമലേഖനത്തിന്റെ രൂപത്തിലുള്ള പോസ്റ്റിലൂടെയാണ് ഈ സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവായ ആഷിഖ് ഉസ്മാൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ റിലീസ് തീയതി പുറത്തുവിട്ടത്.

Also Read: പൃഥ്വിയുടെ ‘കുംഭ’ പവർഫുൾ! രാജമൗലി-മഹേഷ് ബാബു ചിത്രം ‘വാരാണസി’യിലെ വില്ലൻ വേഷം ചർച്ചയാകുന്നു

‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. നസ്‍ലെൻ ക്യാമറയിലൂടെ നോക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്ക് നൽകുന്നത്.

രാമു സുനിൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. നിധിൻ രാജ് അരോളും സംവിധായകനും ചേർന്ന് എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. റോണെക്സ് സേവ്യർ, മാഷർ ഹംസ, ആശിഖ് എസ് തുടങ്ങി പ്രമുഖരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ചിത്രം മേയ് മാസത്തിലെ പ്രധാന റിലീസുകളിൽ ഒന്നായിരിക്കും.

The post ‘മോളിവുഡ് ടൈംസ്’ നേരത്തെയെത്തും! റിലീസ് തീയതി മാറ്റി; പ്രണയദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി നസ്‍ലെൻ appeared first on Express Kerala.

See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Spread the love
Scroll to Top