loader image
ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ഗാനമേള ഉപകരണങ്ങൾ അടിച്ചുതകർത്തു

ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ഗാനമേള ഉപകരണങ്ങൾ അടിച്ചുതകർത്തു

തിരുവനന്തപുരം: വട്ടപ്പാറ നമ്പാടിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അതിക്രമത്തിൽ ഗാനമേള ട്രൂപ്പിന്റെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങൾ തകർത്തു. സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ സംഘമാണ് അക്രമം കാട്ടിയത്.

ഗാനമേള നടക്കുമ്പോൾ സ്റ്റേജിന് മുന്നിൽ നൃത്തം ചെയ്യാൻ ശ്രമിച്ച സംഘത്തെ സംഘാടകർ തടഞ്ഞിരുന്നു. പരിപാടി അവസാനിച്ചതിന് പിന്നാലെ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ട്രൂപ്പിന്റെ വിലകൂടിയ സ്പീക്കറുകളും മറ്റ് സംഗീത ഉപകരണങ്ങളും തല്ലിത്തകർക്കുകയും സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസ് തകർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.

The post ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; തിരുവനന്തപുരത്ത് ഗാനമേള ഉപകരണങ്ങൾ അടിച്ചുതകർത്തു appeared first on Express Kerala.

Spread the love
See also  ടെലഗ്രാമിനും പൂട്ടിട്ട് റഷ്യ; നിയമം പാലിക്കുന്നവരെ രാജ്യത്ത് പ്രഖ്യാപിത വിലക്ക്

New Report

Close