PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ തലപ്പൊക്ക മത്സരത്തിനിടെ ആന പാപ്പാനെ കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു

തൃശ്ശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആനയുടെ ആക്രമണം. പാപ്പാനെ ആന കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു. കോട്ടപ്പടി കപ്പിയൂർ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.

സമന്വയ പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു അനന്തപത്മനാഭനെ. ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കൊപ്പമാണ് അനന്തപത്മനാഭനെയും നിർത്തിയിരുന്നത്.നാല് ആനകളെയും ഒരുമിച്ച് നിർത്തി പാപ്പാന്മാർ തലപ്പൊക്ക മത്സരം നടത്തുകയായിരുന്നു. ഇതിനിടെയാണ് ആന പാപ്പാനെ കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചത്. അരമണിക്കൂറോളം ഭീതി പരത്തിയ ആനയെ പാപ്പാന്മാർ ചേർന്ന് ശാന്തനാക്കി. ആനയെ പിന്നീട് എഴുന്നള്ളിച്ചു.

Spread the love
See also  മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top