loader image

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ വാർഷിക കൺവെൻഷൻ.

അന്തിക്കാട് : തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ സർവീസ് പെൻഷൻ ആക്കണമെന്നും പ്രസവാനുകൂല്യം പതിനായിരം രൂപ ഒറ്റതവണയായി നൽകണമെന്നും ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ വാർഷിക കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം. കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങോട്ടുകര ഏരിയ പ്രസിഡൻ്റ് പീതാംബരൻ ഇയ്യാനി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ച ഷിമ്മി ശിവദാസ്, മീനാ ദേവി, ശാന്ത സോളമൻ, നിത്യ എന്നിവർക്ക് സ്നേഹാദരവ് നൽകി. സെക്രട്ടറി ഷിമ്മി ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ സി. ആർ. വിശ്വംഭരൻ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ഷക്കീല ലത്തീഫ്, സുമ മനോജ്, സി.എ. ജോയ്, മോഹനസുന്ദരൻ എന്നിവർ സംസാരിച്ചു. . പ്രസിഡൻ്റായി പീതാംബരൻ ഇയ്യാനിയേയും, സെക്രട്ടറിയായ് വിജി സുന്ദരനേയും, ട്രഷററായി സി. ആർ. വിശ്വംഭരനേയും തിരഞ്ഞെടുത്തു

Spread the love
See also  സി.ബി.എന്‍ വാര്‍ത്തകള്‍16-02 2026CBNnews

Leave a Comment

Your email address will not be published. Required fields are marked *

New Report

Close