PUDUKAD-NEWS-PUTHUKAD-NEWS

കേരള എൻ ജി ഒ യൂണിയൻ നാട്ടിക ഏരിയ അറുപത്തിമൂന്നാം ഏരിയ സമ്മേളനം തൃപ്രയാർ ചേർന്നു.

കേരള എൻ ജി ഒ യൂണിയൻ നാട്ടിക ഏരിയ അറുപത്തിമൂന്നാം ഏരിയ സമ്മേളനം തൃപ്രയാർ പോളിടെക്നിക് ഹാളിൽ ചേർന്നു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി.ശ്രീകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.
യൂണിയൻ നാട്ടിക ഏരിയ പ്രസിഡണ്ട് അരുൺ എം വി അധ്യക്ഷത വഹിച്ചു. പ്രജീഷ് ജനൻ രക്തസാക്ഷി പ്രമേയവും ബിബിൻ കെ എഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി റിനേഷ് പി എൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഇൻ ചാർജ് മണി മേഖല വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ പിൻവലിക്കുക,
കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, നാട്ടിക തൃപ്രയാർ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുക, തൃപ്രയാർ സെൻ്ററിൽ ഇരുവശത്തേക്കും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുക, എന്നി പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിന് മുന്നോടിയായിയുള്ള പതാക ഉയർത്തൽ പ്രസിഡണ്ട് അരുൺ എം വി നിർവ്വഹിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി റിനേഷ് പി എൻ , പ്രസിഡണ്ട് അരുൺ എം വി, ട്രഷറർ പ്രജീഷ് ജനൻ വൈസ് പ്രസിഡണ്ടുമാരായി ശ്രീദേവി,ഹിമ എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ബിബിൻ കെ എഫ് , ജയചന്ദ്രൻ എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

Spread the love
See also  പോക്സോ – ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോടുനിന്നും പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top