
തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ തീപിടിച്ചു നശിച്ചു. ഇന്ന് രാവിലെ 8.15-ഓടെയാണ് സംഭവം. സ്റ്റേഷൻ പരിസരത്തെ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. അപകടത്തിൽ 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഭാഗികമായ ഭാഗവും പൂർണ്ണമായും കത്തിനശിച്ചു. വിവിധ അപകടങ്ങളിൽപ്പെട്ടതും മോഷണക്കേസുകളിൽ പിടിച്ചെടുത്തതുമായ വാഹനങ്ങളാണ് കത്തിയത്.പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
The post ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ അപകടം; പാങ്ങോട് പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾ കത്തി നശിച്ചു appeared first on Express Kerala.


