സിബിഎസ്‌ഇ പരീക്ഷകള്‍ നാളെ മുതല്‍; 10 മണി കഴിഞ്ഞാല്‍ നോ എൻട്രി, കുട്ടികളേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

സിബിഎസ്‌ഇ പരീക്ഷകള്‍ നാളെ മുതല്‍; 10 മണി കഴിഞ്ഞാല്‍ നോ എൻട്രി, കുട്ടികളേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ നാളെ (ഫെബ്രുവരി 17, 2026) മുതല്‍ (CBSE Board Exams 2026) ആരംഭിക്കുകയാണ്.46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി സിബിഎസ്‌ഇ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.നാളെ പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രാവിലെ 10 മണി മുതല്‍ 1.30 വരെയാണ് പരീക്ഷ. അതിനാല്‍ വിദ്യാർത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 9:00 – 9:30 ഓടെ എത്താൻ ശ്രമിക്കുക. രാവിലെ 10:00 മണിക്ക് ശേഷം ഒരു വിദ്യാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അഡ്മിറ്റ് കാർഡിൻ്റെ ഒറിജിനല്‍ പ്രിൻ്റഡ് കോപ്പി കയ്യില്‍ കരുതണം. ഇതില്‍ പ്രിൻസിപ്പലിൻ്റെയും വിദ്യാർത്ഥിയുടെയും ഒപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്കൂള്‍ നല്‍കിയിട്ടുള്ള ഐഡിൻ്റിറ്റി കാർഡും കൈയില്‍ കരുതുക. വിദ്യാർത്ഥികള്‍ നിർബന്ധമായും അതാത് സ്കൂളുകളുടെ യൂണിഫോമില്‍ മാത്രമേ പരീക്ഷയ്ക്ക് എത്താവൂ.നീല അല്ലെങ്കില്‍ കറുപ്പ് ബോള്‍ പോയിന്റ് പേനകള്‍, പെൻസില്‍ തുടങ്ങിയവ മാത്രമെ പരീക്ഷാ ഹാളിലേക്ക് കയറ്റുകയുള്ളൂ. മൊബൈല്‍ ഫോണുകള്‍, സ്മാർട്ട് വാച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ എന്നിവ കർശനമായി പരീക്ഷ ഹാളില്‍ നിരോധിച്ചിരിക്കുന്നു. അഡ്മിറ്റ് കാർഡ് ഒഴികെയുള്ള പുസ്തകങ്ങളോ മറ്റ് കടലാസുകളോ ഹാളിലേക്ക് കയറ്റാൻ അനുവദിക്കില്ല.ആഭരണങ്ങള്‍, വലിയ ഷൂസുകള്‍, മെറ്റല്‍ ആക്സസറികള്‍ എന്നിവ ഒഴിവാക്കി ലളിതമായ രീതിയില്‍ പരീക്ഷയ്ക്ക് എത്തേണ്ടതുണ്ട്. ചോദ്യപ്പേപ്പർ കൈയ്യില്‍ കിട്ടി ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങള്‍ കൃത്യമായി വായിച്ചു മനസ്സിലാക്കുക. ഏത് ക്രമത്തില്‍ എഴുതണം എന്ന് അപ്പോള്‍ തന്നെ പ്ലാൻ ചെയ്യുക. പരീക്ഷയ്ക്ക് മുൻപുള്ള രാത്രി നന്നായി ഉറങ്ങുക. പരീക്ഷാ ദിവസം ലഘുവായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക.

Spread the love
See also  ഇന്നസെൻ്റ് സ്മാരക നാടക മത്സരം : സംഘാടക സമിതി ഓഫീസ് തുറന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top