തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് റോഡരികിലെ കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. തൊടുപുഴ മുതലക്കോടത്ത് കലുങ്ക് നിർമ്മാണത്തിനായി റോഡരികിൽ എടുത്ത വലിയ കുഴിയിൽ വീണായിരുന്നു അപകടം. ഒരു മാസത്തിലേറെയായി ഈ കുഴി യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ തുറന്നിട്ടിരിക്കുകയായിരുന്നു.
The post തൊടുപുഴയിൽ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം appeared first on Express Kerala.


