loader image

എയിംസ് വരും, വരാതെ എവിടെ പോകാൻ, അതും പറഞ്ഞ് വോട്ട് ചോദിക്കാൻ ഞാൻ വരില്ല: സുരേഷ് ഗോപി

തൃശ്ശൂർ: സംസ്ഥാനത്ത് എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും വരാതെ എവിടെ പോകാൻ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം തനിക്ക് മാത്രമാണ്. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ ആലപ്പുഴയിലോ തൃശ്ശൂരോ എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നില്ല. എയിംസ് 2026ൽ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നുമായിരുന്നു ഇതേകുറിച്ച് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നത്.തൃശ്ശൂരിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. എയിംസിലും മെട്രോയിലുമൊക്കെ പിന്നെ ചർച്ചയാക്കാം. ആമയും ആമമുട്ടയും തേങ്ങയും ഇവിടെ ചർച്ച ചെയ്യുന്നില്ല.ഒരാഴ്ച്ചക്കുള്ളിൽ ഇതിലെല്ലാം പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥതല ഗൂഢാലോചനയില്ലെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സുരേഷ് ഗോപി തള്ളി. കഴിഞ്ഞവർഷത്തെ പൂരം യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തിരുന്നു. ചില ഉദ്യോഗസ്ഥരുടെ അബദ്ധമായ നടപടിക്രമങ്ങളാണ് പൂരം അലങ്കോലപ്പെടുന്ന അവസ്ഥ ഉണ്ടാക്കിയതെന്നും അതുണ്ടാകാൻ പാടില്ല എന്നും യോഗത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിന് മൊഴിയും നൽകിയിരുന്നു. എന്നാൽ തന്റെ മൊഴി റിപ്പോർട്ടിൽ നിഴലിച്ചു കണ്ടില്ല. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് എങ്ങനെയാണ് ശരിയാവുക. മുഖ്യമന്ത്രിക്ക് ഇതിൽ ഒരു പങ്കുമില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട എന്നും സുരേഷ് ഗോപി പറഞ്ഞു.

Spread the love
See also  ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ പെരിങ്ങോട്ടുകര ഏരിയ വാർഷിക കൺവെൻഷൻ.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close