loader image
ബാഴ്‌സയെ ഞെട്ടിച്ച് ജിറോണ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്

ബാഴ്‌സയെ ഞെട്ടിച്ച് ജിറോണ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്

സ്പാനിഷ് കപ്പിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ ലാലിഗയിലും നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. ജിറോണയുമായി നടന്ന എവേ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹാൻസി ഫ്ലിക്കും സംഘവും പരാജയപ്പെട്ടത്. ഈ പരാജയത്തോടെ ബാഴ്‌സലോണയ്ക്ക് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. രണ്ട് പോയിന്റ് മുൻതൂക്കത്തോടെ ചിരവൈരികളായ റയൽ മാഡ്രിഡ് ഇപ്പോൾ പട്ടികയിൽ ഒന്നാമതെത്തി. കഴിഞ്ഞ അഞ്ച് മത്സരങ്ങൾക്കിടെ ബാഴ്‌സലോണ വഴങ്ങുന്ന രണ്ടാം തോൽവിയാണിത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ബാഴ്‌സലോണ കളി കൈവിട്ടത്. 59-ാം മിനിറ്റിൽ കുബാർസിയിലൂടെ ബാഴ്‌സ ആദ്യ ഗോൾ നേടി ലീഡെടുത്തുവെങ്കിലും മൂന്ന് മിനിറ്റുകൾക്കുള്ളിൽ തോമസ് ലെമറിലൂടെ ജിറോണ സമനില പിടിച്ചു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 86-ാം മിനിറ്റിൽ ഫ്രാൻ ബെൽട്രാൻ ജിറോണയുടെ വിജയഗോൾ നേടി. മത്സരത്തിൽ ലഭിച്ച പെനാൽറ്റി ലമീൻ യമാൽ പാഴാക്കിയത് ബാഴ്‌സലോണയ്ക്ക് വലിയ തിരിച്ചടിയായി മാറി.

The post ബാഴ്‌സയെ ഞെട്ടിച്ച് ജിറോണ; പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ് appeared first on Express Kerala.

See also  ബാങ്ക് വായ്പകളിൽ വൻ മാറ്റം; ഏപ്രിൽ 1 മുതൽ കളി മാറും! 
Spread the love

New Report

Close