loader image

മെറിറ്റ് ഡേയും, വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.

നാട്ടിക ഗവ: ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിലെ മെറിറ്റ് ഡേയും , വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡണ്ട് യു.കെ. ഗോപാലൻ അദ്ധ്യക്ഷനായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വിനു ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.ഐ. സജിത എന്നിവർ മുഖ്യാതിഥികളായിരുന്നു. സീനിയർ അസിസ്റ്റൻ്റ് ഹയർ സെക്കൻ്ററി സ്മിത എം.എസ് സ്വാഗതം പറഞ്ഞു.
വിരമിക്കുന്ന കമ്പ്യൂട്ടർ സയൻസ് അധ്യാപിക കെ.വി വിജയകുമാരി, മുൻ പ്രിൻസിപ്പാളും ഇപ്പോൾ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായ കെ. എച്ച്. സാജൻ മാസ്റ്റർ, സൈക്കോളജിയിൽ ഹോണററി ഡോക്റേറ്റ് നേടിയ മുൻ എം.പി.ടി.എ പ്രസിഡണ്ട് ശ്രീജ ഉല്ലാസ് എന്നിവരെ ആദരിച്ചു.
നാട്ടിക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സീന ഉണ്ണികൃഷ്ണൻ, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. സന്തോഷ്,നാട്ടിക സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡണ്ട കെ.കെ. ധർമ്മപാലൻ മാസ്റ്റർ, ഡെപ്യൂട്ടി ഡയറക്ടർ ബാലകൃഷ്ണൻ എസ്.എം.സി. ചെയർമാൻ ഷീബ ശനീശൻ ,തളിക്കുളം ബി.പി.സി. ചിത്രകുമാർ, ഒഎസ് എ പ്രസിഡണ്ട് പി.കെ. രാഹുലൻ,
കൊടിയമ്പുഴ ദേവസ്വം സെക്രട്ടറി നാരായണൻ, എം.പി.ടി.എ. പ്രസിഡണ്ട് ശ്രീജ അജയകുമാർ, മുൻ പ്രധാനാധ്യാപിക പി.എച്ച്.ശെരീഫ , പി ടി എ വൈസ് പ്രസിഡണ്ട് ബിന്ദു ഉണ്ണികൃഷ്ണൻ, ജി.എഫ്.എൽ.പി. പ്രധാനാധ്യാപിക പ്രിയ എം.എ, സ്റ്റാഫ് സെക്രട്ടറി ഹയർ സെക്കൻ്ററി വിഭാഗം എം. ബി. ബിന്ദു , സ്റ്റാഫ് സെക്രട്ടറി വി.കെ. ബഷീർ ഹൈസ്കൂൾ വിഭാഗം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക ഷൈനി പി.വി. നന്ദി പ്രകാശിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Spread the love
See also  ദേശങ്ങൾ ഒരുങ്ങിമച്ചാട് മാമാങ്കം നാളെ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close