loader image

ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

മുണ്ടൂർ:തൃശൂർ — കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പഴയങ്ങാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.വേലൂർ സ്വദേശി പഴഞ്ഞി വീട്ടിൽ വിഷ്ണു‌ (32) ആണ് മരിച്ചത്. തിങ്കൾ രാത്രി 7.30 നായിരുന്നു അപകടം. തൃശൂരിലെ ജ്വല്ലറി ജീവനക്കാരനായ വിഷ്ണു‌ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംസ്‌കാരം നടത്തി.അച്ഛൻ: പരേതനായ വേണു.അമ്മ: സാവിത്രി.സഹോദരി: സവിത.

Spread the love
See also  52 ലിറ്റർ മദ്യവുമായി ‘ആക്ഷൻ ഹീറോ ബിജു’ താരം അൽകു എക്സൈസ് പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close