loader image
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിപഥ് വായു നിയമനം; പത്താം ക്ലാസ് പാസായവർക്ക് അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിപഥ് വായു നിയമനം; പത്താം ക്ലാസ് പാസായവർക്ക് അവസരം

ന്ത്യൻ എയർഫോഴ്‌സിൽ അഗ്നിപഥ് വായു (നോൺ കോംപാറ്റന്റ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള അവിവാഹിതരായ പുരുഷന്മാർക്കാണ് ഈ സുവർണ്ണാവസരം. നാല് വർഷത്തെ നിശ്ചിത കാലാവധിയിലേക്കുള്ള സേവനമാണിത്. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് ജോലികളിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.

നാല് വർഷത്തെ സേവന കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് വിവാഹം അനുവദനീയമല്ല എന്ന നിബന്ധനയുണ്ട്. താൽപ്പര്യമുള്ളവർക്ക് agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ലഭ്യമാക്കാം. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 134 കേന്ദ്രങ്ങളിൽ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23 ആണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിനകം അപേക്ഷകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

The post ഇന്ത്യൻ വ്യോമസേനയിൽ അഗ്നിപഥ് വായു നിയമനം; പത്താം ക്ലാസ് പാസായവർക്ക് അവസരം appeared first on Express Kerala.

Spread the love
See also  അധികാര പങ്കാളിത്തം ന്യൂനപക്ഷങ്ങൾ സ്വന്തമാക്കുന്നു! പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുന്നു; വെള്ളാപ്പള്ളി നടേശൻ

New Report

Close