
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മാറുന്ന ജീവിതശൈലിയും മലിനീകരണവും ഇതിന് പ്രധാന കാരണമാകാറുണ്ട്. എന്നാൽ വീട്ടുമുറ്റത്തെ ചില ചേരുവകൾ കൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
സവാള നീര് ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ മികച്ചൊരു പ്രതിവിധിയാണ്. സവാളയിലെ സൾഫർ അംശം മുടിയിഴകൾക്ക് കരുത്ത് നൽകുന്നു. ആഴ്ചയിൽ രണ്ടുതവണ തലയോട്ടിയിൽ സവാള നീര് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് പുതിയ മുടിയിഴകൾ വളരാൻ സഹായിക്കും. കൂടാതെ, കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് മസാജ് ചെയ്യുന്നത് മുടിയുടെ വരൾച്ച കുറയ്ക്കുകയും തിളക്കം നൽകുകയും ചെയ്യും.
മുടി വളർച്ചയിൽ ഭക്ഷണക്രമത്തിനും വലിയ പങ്കുണ്ട്. ബയോട്ടിൻ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കുന്നത് മുടിയെ ഉള്ളിൽ നിന്ന് സംരക്ഷിക്കും. കൃത്യമായ ഉറക്കവും ധാരാളം വെള്ളം കുടിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മുടിയിലെ പരീക്ഷണങ്ങൾ കുറച്ച് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വഴി കട്ടിയും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also Read: ബീച്ചിൽ നിന്ന് ഈ വസ്തുക്കൾ ശേഖരിക്കുന്നത് കുറ്റകരം; വൻ തുക പിഴയും ജയിൽ ശിക്ഷയും ലഭിക്കാം!
ആവശ്യമായ ചേരുവകൾചേരുവകൾ
വെളിച്ചെണ്ണ- 250 മല
കറിവേപ്പില-
ഒരു പിടിചെറിയ ഉള്ളി- 5-6 എണ്ണം (ചതച്ചത്)
ഉലുവ- 1 ടേബിൾ സ്പൂൺ
കറ്റാർവാഴ ജെൽ- 2 ടേബിൾ സ്പൂൺ (ഫ്രഷ്)
നെല്ലിക്ക-2 എണ്ണം (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
നെല്ലിക്കയും ചെറിയ ഉള്ളിയും കറ്റാർവാഴയും ചെറിയ കഷണങ്ങളായി അരിയുകയോ ചതയ്ക്കുകയോ ചെയ്യുക. ഇത് ഒരു ചീനച്ചട്ടിയിൽ (ഇരുമ്പ് ചട്ടി ആണെങ്കിൽ കൂടുതൽ നല്ലത്) വെളിച്ചെണ്ണ ഒഴിച്ച് ചെറിയ തീയിൽ ചൂടാക്കുക. എണ്ണ ചെറുതായി ചൂടായി വരുമ്പോൾ ഉലുവ ഇടുക. അതിനുശേഷം ചെറിയ ഉള്ളി, നെല്ലിക്ക, കറിവേപ്പില, കറ്റാർവാഴ എന്നിവ ചേർക്കുക. ശേഷം ചേരുവകളിലെ ഈർപ്പം മാറി, കറിവേപ്പിലയും ഉള്ളിയും കരിഞ്ഞു പോകാതെ ഒരു ബ്രൗൺ നിറമാകുന്നത് വരെ ചെറിയ തീയിൽ തിളപ്പിക്കുക. എണ്ണ തണുത്തതിന് ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ചോ അരിച്ചെടുത്തോ കുപ്പിയിലാക്കി സൂക്ഷിക്കാം.
Also Read: കടകളിലെ കുൽഫിയോട് വിടപറയാം! വീട്ടിലുണ്ടാക്കാം ആരോഗ്യകരമായ നാടൻ കുൽഫി
ഉപയോഗിക്കേണ്ട രീതി
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക.
വിരലുകൾ കൊണ്ട് 5-10 മിനിറ്റ് നന്നായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും.
അരമണിക്കൂറിന് ശേഷം ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയാം.
ശ്രദ്ധിക്കുക: എണ്ണ തയ്യാറാക്കുമ്പോൾ വെള്ളത്തിന്റെ അംശം ഒട്ടും ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം, എങ്കിൽ മാത്രമേ എണ്ണ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കൂ.
The post മുടി കൊഴിച്ചിലിന് വിട! മുടി തഴച്ചു വളരാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ appeared first on Express Kerala.


