കൊച്ചി: പാകിസ്ഥാനുവേണ്ടി കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമിനെയാണ് ഉഡുപ്പി പോലീസ് മറയൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇതോടെ ചാരവൃത്തിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം അഞ്ചായി. പണത്തിന് വേണ്ടി കപ്പൽശാലയുടെ മാൽപെ യൂണിറ്റിലെ അതീവ രഹസ്യവിവരങ്ങൾ വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി പാകിസ്താൻ ഏജന്റുകൾക്ക് കൈമാറി എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ പട്ടിക, ഐഡന്റിഫിക്കേഷൻ നമ്പറുകൾ, മറ്റ് തന്ത്രപ്രധാന വിവരങ്ങൾ എന്നിവയാണ് പ്രതികൾ ചോർത്തിയത്. കരാർ ജോലിക്കാരായി എത്തിയവരാണ് തട്ടിപ്പിന് പിന്നിൽ. ഉത്തർപ്രദേശ് സ്വദേശി രോഹിത് (20), സുഹൃത്ത് സാൻഡ്രി എന്നിവർ ആദ്യം കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടുപേർ കൂടി അറസ്റ്റിലായി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.
The post നാവികസേനാ വിവരങ്ങൾ പാകിസ്ഥാന് കൈമാറി; രഹസ്യങ്ങൾ ചോർത്തിയ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ appeared first on Express Kerala.


