loader image
എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ഗേറ്റ്സ് ഫൗണ്ടേഷൻ

എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ഗേറ്റ്സ് ഫൗണ്ടേഷൻ

ൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. അദ്ദേഹത്തിന് പകരം ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രതിനിധിയായിരിക്കും ചടങ്ങിൽ സംസാരിക്കുക എന്ന് ഫൗണ്ടേഷൻ അറിയിച്ചു.

ഒന്നിലധികം പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരുന്നു ബിൽ ഗേറ്റ്സിന്റെയും സാന്നിധ്യം നിശ്ചയിച്ചിരുന്നത്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെന്നിസ് ഹസാബിസ്, മുകേഷ് അംബാനി, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് എന്നിവരോടൊപ്പം അദ്ദേഹം ഇന്ന് സംസാരിക്കേണ്ടതായിരുന്നു.

Also Read: പണിമുടക്കിയാൽ പണി കിട്ടും! ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി കർണാടക ആർ.ടി.സി

വിവാദമായ ‘എപ്സ്റ്റീൻ ഫയൽസിൽ’ പേര് പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ ബിൽ ഗേറ്റ്സിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് ഉച്ചകോടിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റം ശ്രദ്ധേയമാകുന്നത്.

The post എഐ ഉച്ചകോടിയിൽ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ഗേറ്റ്സ് ഫൗണ്ടേഷൻ appeared first on Express Kerala.

See also  ഉപഭോക്താക്കളെ പറ്റിച്ചാൽ പണി കിട്ടും! കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന
Spread the love

New Report

Close