
കോട്ടയം: ഓൺലൈൻ വിപണിയിലെ തട്ടിപ്പുകൾക്ക് പുതിയൊരു ഇര കൂടി. കോട്ടയം പൈക സ്വദേശിയായ ഡോൺ ടോമിനാണ് ആമസോൺ വഴി ഓർഡർ ചെയ്ത ലാപ്‌ടോപ്പിന് പകരം മാർബിൾ കല്ലും പഴകിയ തുണിയും ലഭിച്ചത്. ഏകദേശം 55,000 രൂപയോളം വിലവരുന്ന ലെനോവോ തിങ്ക്പാഡ് ഇ 14 ആണ് ഡോൺ ഓർഡർ ചെയ്തിരുന്നത്.
ലാപ്‌ടോപ്പിന്റെ തുകയായ 55,000 രൂപയ്ക്ക് മുകളിൽ ഡോൺ മുൻകൂറായി അടച്ചിരുന്നു. ഡെലിവറി ലഭിച്ച ബോക്സ് തുറന്നപ്പോഴാണ് ലാപ്‌ടോപ്പിന് പകരം ഭാരത്തിനായി വെച്ച മാർബിൾ കല്ലും, ഒപ്പം പഴകിയ തുണിയും കുറച്ച് കാർഡ്‌ബോർഡ് കഷ്ണങ്ങളും കണ്ടെത്തിയത്. ആമസോണിലെ ഗോപാൽ ഐടി സ്റ്റോർ എന്ന സെല്ലറിൽ നിന്നാണ് ഈ ഉൽപ്പന്നം അയച്ചിരിക്കുന്നത്. തട്ടിപ്പിനിരയായ ഉടൻ തന്നെ ഡോൺ ടോം ആമസോൺ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു. പരാതി ഗൗരവമായി എടുത്തിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആമസോൺ അറിയിച്ചു. ഈ മാസം 23-നകം കൃത്യമായ മറുപടി നൽകാമെന്നാണ് കമ്പനി ഉറപ്പുനൽകിയിരിക്കുന്നത്.
The post ഓർഡർ ചെയ്തത് 55,000 രൂപയുടെ ലാപ്‌ടോപ്പ്; ബോക്സ് തുറന്നപ്പോൾ കണ്ടത് മാർബിൾ കല്ലും പഴകിയ തുണിയും! appeared first on Express Kerala.


