PUDUKAD-NEWS-PUTHUKAD-NEWS

2 കിലോയോളം കഞ്ചാവുമായി യുവാവ് ചെറുതുരുത്തി പോലീസിന്റെ പിടിയിൽ.

തൃശ്ശൂർ : 2 കിലോയോളം കഞ്ചാവുമായി യുവാവ് ചെറുതുരുത്തി പോലീസിന്റെ പിടിയിൽ. തൃശ്ശൂർ ആറങ്ങോട്ടുകര ദേശത്ത് കള്ളിക്കുന്ന് കോളനി വീട്ടിൽ രമേഷ് ( 35) എന്നയാളെയാണ്‌ ചെറുതുരുത്തി പോലീസ് പിടികൂടിയത്
17.2.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനു വി, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയകുമാർ സിവിൽ പോലീസ് ഓഫീസർ ബേസിൽ ബേബി എന്നിവരൊന്നിച്ച് ചെറുതുരുത്തി ടൗണും പരിസര ഭാഗങ്ങളും നൈറ്റ് പട്രോളിംഗ് ചെയ്തു വരുന്നതിനിടയിൽ ചെറുതുരുത്തി പഞ്ചകർമ്മ ആയുർവേദ ആശുപത്രിക്ക് സമീപത്ത് സംശയാസ്പദമായി നിൽക്കുന്ന ഇയാളെ പരിശോധിച്ചതിൽ നിന്നുമാണ് ഇയാളിൽ നിന്ന് കഞ്ചാവ് പിടികൂടിയത് .
പ്രതിക്കെതിരെ തൃശ്ശൂർ ഈസ്റ്റ് പോലീസ്സ് സ്റ്റേഷൻ ,പാലരിവട്ടം പോലീസ് സ്റ്റേഷൻ ,ചാലിശ്ശേരി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി മൂന്നോളം കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
ഇൻസ്പെക്ടർ വിനു വി,യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ അസിസ്റ്റൻറ് സബ്ഇൻസ്പെക്ടർ ജയകുമാർ സിവിൽ പോലീസ് ഓഫീസർ ബേസിൽ ബേബി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top