PUDUKAD-NEWS-PUTHUKAD-NEWS

 ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ തിരൂരങ്ങാടിയിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. 

മതിലകം : പ്രായപൂർത്തിയാകാത്ത അതിജീവിതനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കോടതിയുടെ പിടികിട്ടാ വാറണ്ടുള്ള പ്രതിയായ സിദ്ദിഖ് (74), ഏറാട്ട്പറമ്പിൽ ഹൗസ്, ചളിങ്ങാട്, കൈപ്പമംഗലം എന്നയാളെ തിരൂരങ്ങാടി മമ്പറത്ത് നിന്ന് പിടികൂടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി എം, സബ്ബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  ഗ്രെയ്സ് ഫെസ്റ്റ് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top