കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി വന്‍ വര്‍ധനവ് രേഖപ്പെടുത്തി.രണ്ട് തവണയായി ഗ്രാമിന് 280 രൂപയും പവന് 2240 രൂപയുമാണ് കൂടിയത്.
രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 14345 രൂപയും പവന് 1680 രൂപ കൂടി 114760 രൂപയുമായിരുന്നു.
ഉച്ചക്ക്, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 14415 രൂപയും പവന് 560 രൂപ കൂടി 115320 രൂപയുമാണ്.
18 കാരറ്റ് നിരക്കുകള്‍ക്കും വില വര്‍ധിച്ചു
രാവിലെ, 22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലകളും വര്‍ധിച്ചിരുന്നു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11850 രൂപയും പവന് 1360 രൂപ കൂടി 94800 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11785 രൂപയും പവന് 1360 രൂപ കൂടി 94280 രൂപയിലുമാണ് കച്ചവടം നടന്നത്.


