loader image
സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ.പെരിഞ്ചേരി സ്വദേശി പെല്ലിശ്ശേരി വീട്ടിൽ എബിൻ (20), പല്ലിശ്ശേരി സ്വദേശി എടത്തേടത്ത് വീട്ടിൽ ഹിരൺ (22) തൈക്കാട്ടുശ്ശേരി സ്വദേശി വല്ലച്ചിറ വാര്യം വീട്ടിൽ അശ്വിൻ (20) എന്നിവരെയാണ് ചേർപ്പ് പോലീസ്  അറസ്റ്റ് ചെയ്തത്. 15 ന് പുലർച്ചെ പുഞ്ചിരിപ്പാടത്ത് വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പറഞ്ഞുതീർക്കാൻ എത്തിയ സമയത്ത് പ്രതികൾ സ്ഫോടകവസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം തീർക്കുകയായിരുന്നു.

ഈ കേസ്സിലെ മറ്റ് പ്രതികളായ വല്ലച്ചിറ പെരുംഞ്ചേരി സ്വദേശികളായ അവിലിശ്ശേരി വീട്ടിൽ ശരത് (24),  കൈപെങ്ങൽ വീട്ടിൽ കാളിദാസൻ (19),  അവിൽശ്ശേരി വീട്ടിൽ അഭിഷേക് (21), വെളയാട്ടിൽ വീട്ടിൽ സൂരജ് (20), വല്ലച്ചിറ ചെറുശ്ശേരി സ്വദേശികളായ വടക്കൂട്ട് വീട്ടിൽ അജിത് (20), പൊട്ടനാട്ട് വീട്ടിൽ സുമിത്ത് (23), അവിണിശ്ശേരി സ്വദേശി പോട്ടയിൽ വീട്ടിൽ ആദിത്യൻ (19),  എന്നീ ഏഴുപേരെ മുമ്പ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.  

Spread the love
See also  ഗുരുവായൂർ ഗവ. ഗസ്റ്റ്‌ ഹൗസ് മന്ത്രി മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close