loader image

നായികാ – നായക ഭാവവർണ്ണന കൊണ്ട് “വാഗ്മിത” രണ്ടാം ദിനം ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : മേൽപ്പത്തൂരിൻ്റെ പ്രസിദ്ധമായ സുഭദ്രാഹരണം ചമ്പുവിൽ അർജ്ജുനൻ സന്യാസം സ്വീകരിച്ചു എന്ന് തെറ്റിദ്ധരിച്ച് ദു:ഖിതയായിരിക്കുന്ന സുഭദ്രയെ സന്തോഷിപ്പിക്കാനായി തോഴിമാർ അണിയിച്ചൊരുക്കി ഉദ്യാനത്തിലേക്ക് കൊണ്ടുപോകുന്ന ഭാഗം ‘വാഗ്മിത’യുടെ രണ്ടാം ദിനത്തിൽ അരങ്ങേറി.

ചമ്പുക്കളിൽ സവിശേഷമായ ഗദ്യത്തിൻ്റെ അവതരണം ഇവിടെ ശ്രദ്ധേയമായി.

അരങ്ങിൽ വളരെ അപൂർവ്വമായി അവതരിപ്പിക്കുന്ന “അഥതദാനിം സഖിജനേന” എന്ന് തുടങ്ങുന്ന ഗദ്യം സവിസ്തരം പ്രതിപാദിച്ചു.

തുടർന്ന് ഉദ്യാനത്തിലെ വൃക്ഷത്തെ നായകനായും, സമീപത്തിൽ വളർന്ന വള്ളിച്ചെടികളെ നായികയായും ഉപമിച്ച് കവിവാക്യത്തെ വ്യാഖ്യാനിച്ചത് ഏറെ ഹൃദ്യമായി.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിച്ച “സുഭദ്രാഹരണം” ചാക്യാർകൂത്തിൽ മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ സരിത കൃഷ്ണകുമാറും അരങ്ങിൽ അകമ്പടിയേകി.

Spread the love
See also  പള്ളി വികാരിക്കും ബിഷപ്പിനുമതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പുത്തൻചിറ സ്വദേശി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close