
ഗോവൻ വിപണിയിലെ തരംഗമായ ഫെനിക്ക് സമാനമായി കേരളത്തിന്റെ സ്വന്തം ‘കണ്ണൂർ ഫെനി’ (കെ-ഫെനി) വരുന്നു. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഈ മദ്യം മാർച്ച് പത്തിനകം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പയ്യാവൂർ ആനയടിയിലുള്ള ഫാക്ടറിയുടെ നിർമ്മാണ ജോലികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
ഫെബ്രുവരി അവസാനത്തോടെ മദ്യത്തിന്റെ ഉത്പാദനം ആരംഭിക്കാനാണ് പദ്ധതി. കശുമാങ്ങയിൽ നിന്ന് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനാണ് സഹകരണ ബാങ്കിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബിവറേജ്‌സ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ വഴിയായിരിക്കും ഇതിന്റെ വിൽപന നടക്കുക.
Also Read: വീണടത്തുനിന്ന് കുതിച്ച് സിഗരറ്റ് കമ്പനികൾ; നികുതി ഭാരം ഉപഭോക്താക്കളിലേക്ക്, ലാഭം സുരക്ഷിതം
കശുമാങ്ങയുടെ സീസൺ കണക്കിലെടുത്ത് ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിലായിരിക്കും നിർമ്മാണം നടക്കുക. നിലവിൽ പാഴായിപ്പോകുന്ന കശുമാങ്ങ സംഭരിക്കുന്നതിലൂടെ കശുവണ്ടി കർഷകർക്ക് മികച്ച അധിക വരുമാനം ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കും. ഇതിനായി കർഷകരിൽ നിന്ന് കശുമാങ്ങ ശേഖരിക്കാനുള്ള വിപുലമായ സംവിധാനങ്ങളും ബാങ്ക് ഒരുക്കിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഗോവൻ ഫെനി ഇനി കേരളത്തിലും! ‘കെ-ഫെനി’ മാർച്ച് 10 മുതൽ വിപണിയിൽ appeared first on Express Kerala.


