loader image
പല്ലുകൾക്കും എല്ലുകൾക്കും കരുത്തേകാൻ റാഗി ലഡ്ഡു; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം!

പല്ലുകൾക്കും എല്ലുകൾക്കും കരുത്തേകാൻ റാഗി ലഡ്ഡു; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം!

രോഗ്യഗുണങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ധാന്യമാണ് റാഗി. കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഇത് മികച്ചതാണ്. സാധാരണയായി കുറുക്കായും അടയായും ഒക്കെയാണ് നമ്മൾ റാഗി കഴിക്കാറുള്ളത്. എന്നാൽ കുട്ടികൾക്ക് സ്നാക്സ് ആയി നൽകാൻ പറ്റിയ രുചികരമായ ഒരു റാഗി ലഡ്ഡു വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

റാഗി പൊടി: 1 കപ്പ്

ശർക്കര: 1 കപ്പ് (പൊടിച്ചത്)

നെയ്യ്: കാൽ കപ്പ്

നട്സ്: കാൽ കപ്പ് (ചെറുതായി പൊടിച്ചത്)

ഏലയ്ക്ക പൊടി: 2 സ്പൂൺ

Also Read: ഫാഷനിൽ ഇനി ‘മാച്ചിങ്’ ഔട്ട്; ട്രെൻഡായി ‘റോങ് ഷൂ തിയറി’!

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര ഒരു പാനിലെടുത്ത് നന്നായി ചൂടാക്കി ഉരുക്കി പാനിയാക്കി മാറ്റുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന റാഗി പൊടിയിലേക്ക് ഈ ശർക്കര പാനി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് നട്സും ഏലയ്ക്ക പൊടിയും ചേർത്ത് ചെറുതായി മൂപ്പിച്ചെടുക്കുക. ഈ മിശ്രിതം റാഗി മാവിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി മാറ്റുക. പോഷകസമൃദ്ധമായ റാഗി ലഡ്ഡു തയ്യാർ!

See also  ദിവസവും 3 മണിക്കൂർ വെറുതെ ചിന്തിച്ചു കളയുന്നു! ഇന്ത്യക്കാരെ തളർത്തുന്ന ‘ഓവർതിങ്കിങ്’ എന്ന വില്ലൻ

The post പല്ലുകൾക്കും എല്ലുകൾക്കും കരുത്തേകാൻ റാഗി ലഡ്ഡു; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം! appeared first on Express Kerala.

Spread the love

New Report

Close