കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കുണ്ടുതോട് ഗവ. യുപി സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജ് ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂളിലെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയായ അനുരഞ്ജ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാനസിക പ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

The post കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

Spread the love
See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Scroll to Top