റമദാൻ സ്പെഷ്യൽ! തനിനാടൻ ഒറോട്ടി എളുപ്പത്തിൽ തയ്യാറാക്കാം

റമദാൻ സ്പെഷ്യൽ! തനിനാടൻ ഒറോട്ടി എളുപ്പത്തിൽ തയ്യാറാക്കാം

രിപ്പൊടിയും തേങ്ങയും ചേർത്ത് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഒറോട്ടി. രാവിലെത്തെ ഭക്ഷണമായോ വൈകുന്നേരത്തെ ചായപ്പലഹാരമായോ രാത്രി ഭക്ഷണമായോ ഒക്കെ ഉപയോഗിക്കാവുന്ന ഇതിന് കേരളീയ വീടുകളിൽ വലിയ പ്രിയമാണുള്ളത്. പുറംഭാഗം മൊരിഞ്ഞും ഉൾഭാഗം നല്ല മയത്തിലുമുള്ള ഒറോട്ടി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഈ റമദാൻ കാലത്ത് ഇഫ്താർ വിരുന്നുകളിൽ ഉൾപ്പെടുത്താൻ പറ്റിയ വിഭവങ്ങളിൽ ഒന്നാണിത്. ചിക്കൻ കറിക്കൊപ്പമോ തേങ്ങാപ്പാലിനൊപ്പമോ കഴിച്ചാൽ ഒറോട്ടിയുടെ രുചി ഇരട്ടിയാകും.

ചേരുകൾ

വറുത്ത അരിപ്പൊടി: 1 കപ്പ്
വെള്ളം: 2 കപ്പ്
ചിരകിയ തേങ്ങ: ¾ കപ്പ്
ഉപ്പ്: ½ ടീസ്പൂൺ
വെളിച്ചെണ്ണ/ നെയ്യ്: ½ ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ 2 കപ്പ് വെള്ളം എടുത്ത് അതിൽ ഉപ്പും വെളിച്ചെണ്ണയോ അല്ലെങ്കിൽ നെയ്യോ ചേർത്ത് നന്നായി തിളപ്പിക്കണം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങയും വറുത്ത അരിപ്പൊടിയും ചേർക്കാം. ഈ സമയത്ത് സ്റ്റൗ ഏറ്റവും കുറഞ്ഞ തീയിൽവയ്ക്കേണ്ടതാണ്. മാവ് നന്നായി ഇളക്കി യോജിപ്പിച്ച്, വെള്ളം മുഴുവൻ വറ്റി മാവ് പരുവമായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് 10-12 മിനിറ്റ് ചൂടാറാനായി മാറ്റിവെക്കാം. ശേഷം കൈകൊണ്ട് കുഴക്കാൻ പറ്റുന്ന പരുവമാകുമ്പോൾ ഏകദേശം രണ്ട് മിനിറ്റ് നേരം നന്നായി കുഴച്ചെടുക്കുക. പിന്നീട് മാവ് ചെറിയ ഉരുളകളാക്കി ബട്ടർ പേപ്പറിലോ വാഴയിലയിലോ വെച്ച് കൈകൊണ്ട് കനം കുറച്ച് പരത്തിയെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ കൈ ഒന്ന് നനയ്ക്കാവുന്നതാണ്. ഇങ്ങനെ പരത്തിയെടുക്കുന്ന ഒറോട്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് ഇടുക. സ്റ്റൗ മീഡിയം ടു ഹൈ ഫ്ലെയിമിൽ വെക്കുക. ആദ്യത്തെ വശം ഏകദേശം 3 മിനിറ്റ് വേവിച്ച് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടാം. രണ്ടാമത്തെ വശം ഏകദേശം 2 മിനിറ്റ് കൂടി വേവിക്കാം. ഏതെങ്കിലും കറികൾക്കൊപ്പമോ തേനിനൊപ്പമോ കഴിക്കാൻ നല്ലതാണ്.

See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി

The post റമദാൻ സ്പെഷ്യൽ! തനിനാടൻ ഒറോട്ടി എളുപ്പത്തിൽ തയ്യാറാക്കാം appeared first on Express Kerala.

Spread the love
Scroll to Top