loader image
അമേരിക്കയിൽ താരിഫ് യുദ്ധം; സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി ട്രംപ്

അമേരിക്കയിൽ താരിഫ് യുദ്ധം; സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി ട്രംപ്

മേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി അമേരിക്കൻ ഭരണകൂടത്തിന് കനത്ത പ്രഹരമായി. അന്താരാഷ്ട്ര അടിയന്തരാവസ്ഥ സാമ്പത്തിക അധികാര നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് നികുതികൾ ചുമത്തിയതെന്ന് 6-3 ഭൂരിപക്ഷത്തിൽ കോടതി നിരീക്ഷിച്ചു. ഭരണഘടനയനുസരിച്ച് നികുതികളും താരിഫുകളും നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും, പ്രസിഡന്റ് തന്റെ അധികാരപരിധി ലംഘിച്ചുവെന്നും കോടതി വ്യക്തമാക്കി.

കോടതി വിധിയിൽ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. വിധി നിരാശാജനകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജഡ്ജിമാർ ഭരണഘടനയോട് കൂറില്ലാത്തവരും വിദേശ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്ന രാഷ്ട്രീയ കളിപ്പാവകളുമാണെന്ന് ആരോപിച്ചു. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമുണ്ടെന്ന് പ്രഖ്യാപിച്ച ട്രംപ്, കോടതി വിധിയെ മറികടക്കാൻ ബദൽ നിയമങ്ങൾ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകി. വിധി പ്രസ്താവിച്ച ജഡ്ജിമാരുടെ ദേശസ്‌നേഹത്തെപ്പോലും ചോദ്യം ചെയ്യുന്നതായിരുന്നു പ്രസിഡന്റിന്റെ വിമർശനം.

Also Read: ബൈക്കൽ തടാകത്തിൽ മഞ്ഞുപാളി പിളർന്ന് ബസ് മുങ്ങി; ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

കോടതി വിധിക്ക് പിന്നാലെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം. അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ പത്ത് ശതമാനം അധിക തീരുവ അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുമേലുള്ള മൊത്തം താരിഫ് 18 ശതമാനമായി ഉയർന്നു. വിദേശ നയത്തിന്റെ ഭാഗമായും സാമ്പത്തിക ഉപകരണമായും താരിഫിനെ ഉപയോഗിക്കുന്ന ട്രംപിന്റെ ശൈലി ആഗോള വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്

See also  വീണടത്തുനിന്ന് കുതിച്ച് സിഗരറ്റ് കമ്പനികൾ; നികുതി ഭാരം ഉപഭോക്താക്കളിലേക്ക്, ലാഭം സുരക്ഷിതം

The post അമേരിക്കയിൽ താരിഫ് യുദ്ധം; സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി ട്രംപ് appeared first on Express Kerala.

Spread the love

New Report

Close