
ഡൽഹിയിലെ ചരിത്രപ്രധാനമായ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്കിലെ ആരാധനാലയങ്ങൾക്കും നേരെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്നും ഏജൻസികൾ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചു.
ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ തിരക്കേറിയ ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ച് ഐഇഡി സ്ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നത്. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരമായാണ് ഈ നീക്കമെന്നാണ് സൂചന. ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ഭീകരരുടെ നിരീക്ഷണത്തിലാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
Also Read:പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വേണം; വിവാഹ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു
കഴിഞ്ഞ വർഷം (2025) നവംബർ 10-ന് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭീഷണി അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അന്നത്തെ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലും ചരിത്ര സ്മാരകങ്ങളിലും സുരക്ഷാ പരിശോധനകൾ കടുപ്പിച്ചിരിക്കുകയാണ്.
The post രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കും ലക്ഷ്യമിട്ട് സ്ഫോടനത്തിന് പദ്ധതിയെന്ന് റിപ്പോർട്ട് appeared first on Express Kerala.


